ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂർ താലൂക്കിൽ പയ്യന്നൂർ ബ്ലോക്ക് പരിധിയിൽ മലയോര മേഖലയോട് ചേര്‍ന്ന് നില്‍ക്കുന്ന പഞ്ചായത്താണ് പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്ത്. 76.98 ചതുരശ്ര കിലോമീറ്റർ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിൽ വയക്കരപെരിങ്ങോംപെരിന്തട്ട എന്നീ വില്ലേജുകള്‍ ഉള്‍പ്പെടുന്നു. കിഴക്ക് ഭാഗം ചെറുപുഴആലക്കോട് പഞ്ചായത്തുകളുടെ അതിരുകള്‍ പങ്കിടുമ്പോൾ തെക്ക് ഭാഗം എരമം കുറ്റൂർ ഗ്രാമപഞ്ചായത്തിന്‍റെയും പടിഞ്ഞാറ് ഭാഗം കാങ്കോൽ ആലപ്പടമ്പ ഗ്രാമപഞ്ചായത്തിന്‍റെയും വടക്ക് ഭാഗം കാസര്‍ഗോഡ് ജില്ലയുടെ അതിര്‍ത്തിയോടും ചേര്‍ന്ന് കിടക്കുന്നു.

1954 ൽ മദ്രാസ് സംസ്ഥാനത്തിന് കീഴിൽ ഉണ്ടായിരുന്ന മലബാർ പ്രദേശത്ത് പഞ്ചായത്ത് രൂപീകരിച്ചപ്പോള്‍ത്തന്നെ പെരിങ്ങോംവയക്കര എന്നീ വില്ലേജുകള്‍ കേന്ദ്രീകരിച്ച് ഓരോ പഞ്ചായത്തുകള്‍ നിലവിൽ വന്നു. എന്നാല്‍ സാമ്പത്തികമായി രണ്ടു പഞ്ചായത്തുകള്‍ നിലനിര്‍ത്തുവാൻ കഴിയാത്തതിന്‍റെ പേരിൽ 1967 ൽ രണ്ട് പഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ത്ത് പെരിങ്ങോം-വയക്കര പഞ്ചായത്തിന് രൂപം നല്കി. കിഴക്ക് കര്‍ണാടക സംസ്ഥാനത്തിലെ കുടക് വനവും ഉദയഗിരി പഞ്ചായത്തും പടിഞ്ഞാറ് കാങ്കോല്‍ ആലപ്പടമ്പചീമേനി പഞ്ചായത്തുകളും തെക്ക് എരമം കുറ്റൂര്‍, ആലക്കോട് പഞ്ചായത്തുകളും വടക്ക് ഈസ്റ്റ് എളേരിവെസ്റ്റ് എളേരി പഞ്ചായത്തുകളുടെയും ഇടയിലായി സ്ഥിതിചെയ്തിരുന്ന പെരിങ്ങോം - വയക്കര ഗ്രാമപഞ്ചായത്തിന്‍റെ വടക്കേ അതിരില്‍ക്കൂടിയായിരുന്നു കാര്യങ്കോട് പുഴയുടെ ഒഴുക്ക്. 2000 ൽ പുളിങ്ങോംതിരുമേനിവയക്കര വില്ലേജിലെ കൂടുതല്‍ ഭാഗങ്ങൾ  എന്നിവ ഉള്‍പ്പെടുത്തി ചെറുപുഴ ഗ്രാമപഞ്ചായത്ത് രൂപീകരിച്ചതോടുകൂടി പെരിന്തട്ടപെരിങ്ങോംവയക്കര വില്ലേജിലെ ചില ഭാഗങ്ങൾ   എന്നിവ ഉള്‍ക്കൊള്ളുന്ന 76.96 ച.കി.മീ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തായി മാറി പെരിങ്ങോം -വയക്കര ഗ്രാമപഞ്ചായത്ത്. നിലവില്‍ ഒരു ഭാഗം കാര്യങ്കോട് പുഴയാലും മറ്റു ഭാഗങ്ങൾ ചെറുപുഴഎരമം കുറ്റൂര്‍, കാങ്കോൽ ആലപ്പടമ്പചീമേനി പഞ്ചായത്തുകളാലും അതിര്‍ത്തി പങ്കിടുന്നു. 

പിന്നിട്ട 25 വര്‍ഷത്തിന്‍റെ തുടക്കത്തിൽ ഈ മലയോരമേഖലയിൽ കാലവര്‍ഷത്തിൽ ഒറ്റപ്പെട്ടുപോകുന്നവയായിരുന്നു. മിക്ക പ്രദേശങ്ങളും. റോഡുകള്‍, പാലങ്ങൾ യാത്രാസൗകര്യങ്ങള്‍ എന്നിവ അപര്യാപ്തമായിരുന്നു. കാല്‍നടയായിരുന്നു അധികവും. മലയാളിയുടെ വികസന സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയ ജനകീയാസൂത്രണത്തിന്‍റെ ആവിര്‍ഭാവത്തോടുകൂടി അസൂയ്യാവഹമായ നേട്ടങ്ങളാണ് കാൽ നൂറ്റാണ്ടിനുള്ളിൽ നമുക്ക് കൈവരിക്കാനായത്. സമ്പത്തിന്‍റെ വികേന്ദ്രീകരണത്തോടൊപ്പം വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരം ലഭിച്ചു. പൊതുജനങ്ങളുടെ ചിരകാല സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമായി. എതിര്‍പ്പുകൾ മറികടന്ന് പദ്ധതികൾ നടപ്പിലാക്കിയപ്പോൾ നാടാകെ ഒരു പുതിയ ജനകീയ കൂട്ടായ്മ രൂപപ്പെടുകയായിരുന്നു. സമൂഹ വിഭാഗങ്ങളുടെപ്രദേശവാസികളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും നിറവേറ്റപ്പെട്ടു. ഗതാഗതംവിദ്യാഭ്യാസംസ്ത്രീ ശാക്തീകരണം അടിസ്ഥാന വിഭാഗത്തിന്‍റെ സാമൂഹ്യവല്‍കരണംകാര്‍ഷിക മേഖല തുടങ്ങിയ എല്ലായിടങ്ങളിലും മുന്നേറ്റമുണ്ടായി.