തൂഫാന്‍ തദ്ദേശം

September 28, 2026

പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്ത് ഓപ്പറേഷൻ തൂഫാൻ 2.0  - തൂഫാൻ തദ്ദേശം പ്രോഗ്രാമിന്റെ ഭാഗമായി 28/09/2026 ന് രാവിലെ 10.30 ന്  ഗ്രാമ പഞ്ചായത്ത്‌ ഹാളിൽ നടന്ന  പരിപാടിയിൽ  ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ പങ്കജാക്ഷൻ സി കെ സ്വാഗതം പറഞ്ഞു.  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ കുഞ്ഞികൃഷ്ണൻ കെ പരിപാടിയുടെ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ലളിത കെ, തൂഫാൻ ഫ്ലാഗ് ഉയർത്തി.  തുടർന്ന്  ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും  ഓപ്പറേഷൻ തൂഫാൻ 2.0 രണ്ടാംഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ തത്സമയ സംപ്രേക്ഷണം  ഗ്രാമപഞ്ചായത്ത് ഹാളിൽ ഒരുക്കിയ സ്ക്രീനിൽ വീക്ഷിച്ചു. തുടർന്ന് മപഞ്ചായത്ത് പ്രസിഡണ്ട്, സെക്രട്ടറി എന്നിവർ ജനപ്രതിനിധികൾക്ക്തൂഫാൻ വാരിയർ ബാഡ്ജ്  അണിയിച്ചു. പരിപാടിയിൽ  പെരിങ്ങോം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീമതി ഖദീജ കെ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് എസ് സി പി ഓ ശ്രീ പ്രമോദ് ലഹരിയുടെ ചതിക്കുഴികളും ദൂഷ്യവശങ്ങളും എന്ന വിഷയത്തെപ്പറ്റി ബോധവൽക്കരണ ക്ലാസ് നടത്തി.

Thoofan Thaddesham