കാഴ്ചപ്പാടും ദൌത്യവും
കാഴ്ചപ്പാട്: സദാചാരപരവും ഗുണമേന്മയുള്ള സേവനങ്ങളിലൂടെ ജനങ്ങളുടെ സംതൃപ്തി ഉറപ്പാക്കുക.
ദൌത്യം: അഴിമതിരഹിതവും വിശ്വാസ്യതയുള്ളതും സുതാര്യവും ജനസൗഹൃദപരവുമായ ഭരണസംവിധാനം ഉറപ്പാക്കുക.
ഗുണമേന്മാനയം:
പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്ത് ഓഫീസ് ISO 9001:2015 നിലവാര മാനദണ്ഡങ്ങൾ വിജയകരമായി നടപ്പിലാക്കിയിരിക്കുന്നു. സമയബന്ധിതമായ വിലയിരുത്തലുകൾ നടത്തുകയും, മികച്ച സേവനങ്ങൾ നൽകുകയും, വിവിധ വികസന പദ്ധതികൾ സുതാര്യമായ സംവിധാനത്തിലൂടെ നിശ്ചിത സമയപരിധിക്കകം നടപ്പിലാക്കുകയും ചെയ്ത് ജനസൗഹൃദ സ്ഥാപനമായി പ്രവർത്തിക്കുന്നതാണ് സ്ഥാപനത്തിന്റെ ഗുണനിലവാര നയം. സമർപ്പിതമായ നേതൃത്വവും പ്രതിബദ്ധതയുള്ള ഭരണസമിതിയും കഴിവുറ്റ ഓഫീസ് ജീവനക്കാരും ചേർന്നുള്ള കൂട്ടായ പ്രവർത്തനത്തിലൂടെയാണ് ഇത് സാധ്യമാക്കുന്നത്.