ഓണത്തിന് ഒരു കൊട്ടപ്പൂവ്

June 25, 2026

കണ്ണൂർ ജില്ലാ പഞ്ചായത്ത് പദ്ധതിയായ "ഓണത്തിന് ഒരു കൊട്ടപ്പൂവ്" ചെണ്ടുമല്ലി തൈ നടുന്ന പെരിങ്ങോം വയക്കര ഗ്രാമ  പഞ്ചായത്ത് തല ഉദ്ഘാടനം 24/06/2026 രാവിലെ രണ്ടാം വാർഡിലെ ചന്ദ്രവയലിൽ ശ്രീചന്ദ്രനെല്ലൂർ ഭഗവതി, മഹാവിഷ്‌ണു ക്ഷേത്രത്തിൻ്റെ മൈതാനിയിൽ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി K. ലളിത നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ്, മുഴുവൻ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻമാർ, പഞ്ചായത്ത് ഭരണസമിതിയിലെ മുഴുവൻ മെമ്പർമാർ, കൃഷി ഓഫീസർ, അസി.കൃഷി ഓഫീസർ, CDS ചെയർപേഴ്സൺ, മുൻമെമ്പർമാർ, കുടുംബശ്രീ ഭാരവാഹികൾ, ക്ഷേത്രം പ്രസിഡൻ്റ്, ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ, ചെണ്ട് മല്ലിക്കൃഷിയിലെ 4 ഗ്രൂപ്പ് ഭാരവാഹികൾ,  തുടങ്ങിയവർ ഉദ്ഘാടനവേളയിൽ സന്നിഹിതരായിരുന്നു.
5 പേരടങ്ങുന്ന 4 ഗ്രൂപ്പുകളാണ് ചെണ്ട് മല്ലി കൃഷിക്കായി മുന്നിട്ടിറങ്ങിയത്. മൊത്തം 1600 ഓളം തൈകൾ നട്ടു. ഓണവിപണി ലക്ഷ്യമാക്കിയാണ് പ്രവർത്തനം.

ഓണത്തിന് ഒരു കൊട്ടപ്പൂവ്