ലഹരിയല്ല ജീവിതം ജീവിതമാണ് ലഹരി എന്ന സന്ദേശം ഉയർത്തി മാനവ സ്നേഹത്തിൻറെ ഉറപ്പുള്ള കണ്ണികളായി അണിചേർന്നുകൊണ്ട് 26 ന് നടക്കുന്ന മെഗാ ശുചീകരണത്തിൻറെ തുടക്കത്തിൽ പെരിങ്ങോം ടൌണിൽ മനുഷ്യചങ്ങല തീർക്കുന്നു
ഓപ്പറേഷന്‍ തൂഫാന്‍- പെരിങ്ങോം ടൌണില്‍ മനുഷ്യചങ്ങല

യുവതയുടെ ബോധമണ്ഡലത്തെ തളർത്താൻ  ലഹരിയുടെ ചതിക്കുഴികൾ നമുക്ക് ചുറ്റിലുമായി എവിടെയൊക്കേയോ മറഞ്ഞിരിക്കുന്നു. നാടിൻറെ പ്രതീക്ഷയും ജീവിതത്തിൻറെ പ്രകാശവും, കുടുംബത്തിൻറെ അത്താണിയുമാകേണ്ട നമ്മുടെ യുവത്വത്തെ നോട്ടമിടുന്ന ലഹരി മാഫിയ നഗരങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് ചേക്കേറുന്നത് ഞെട്ടലോടെ നാം തിരിച്ചറിയുന്നു. ഈ ഒരു പശ്ചാത്തലത്തിൽ ലഹരിയല്ല ജീവിതം ജീവിതമാണ് ലഹരി എന്ന സന്ദേശം ഉയർത്തി മാനവ സ്നേഹത്തിൻറെ ഉറപ്പുള്ള കണ്ണികളായി അണിചേർന്നുകൊണ്ട് 26 ന് നടക്കുന്ന മെഗാ ശുചീകരണത്തിൻറെ തുടക്കത്തിൽ പെരിങ്ങോം ടൌണിൽ മനുഷ്യചങ്ങല തീർക്കുന്നു