With the message “Life is not an addiction; life itself is the real high,” a human chain will be formed at Peringome Town on the 26th, marking the beginning of the Mega Cleaning Drive, with people joining together as strong links of human solidarity.
ബീക്കൺ ടൌൺ

ശുചിത്വമുള്ള പൊതു ഇടങ്ങൾ, മാലിന്യ സംസ്കരണത്തിൽ സ്വീകരിക്കുന്ന ശാസ്ത്രീയത, ഹരിത പരിസരവും മികച്ച അടിസ്ഥാന സൌകര്യവും, ജന സൌഹൃദ പൊതു ഇടങ്ങൾ എന്നിവ വിലയിരുത്തുന്നതിനായി  ബീക്കൺ ടൌൺ പ്രൊജക്ടിൻറെ ഭാഗമായി പെരിങ്ങോം ടൌണിൽ ബെയ്സ് ലൈൻ സർവ്വെ ആരംഭിച്ചു. പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്തിൻറെ നേതൃത്വത്തിൽ  പെരിങ്ങോം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ 33 എൻഎസ്എസ് കുട്ടികളാണ് ബെയ്സ് ലൈൻ സർവ്വെയിൽ പങ്കെടുത്തത്. പെരിങ്ങോം വയക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ലളിത ഉദ്ഘാടനം ചെയ്തു.  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീന വി വി അധ്യക്ഷത വഹിച്ചു.  പഞ്ചായത്ത് സെക്രട്ടറി ശ്രീ പങ്കജാക്ഷൻ സി കെ  ബീക്കൺ ടൌൺ പ്രൊജക്ട് വിശദീകരിച്ചു. ചടങ്ങിൽ സുരേശൻ പി,  പ്രജിത കെ , സി കെ  ശങ്കരനാരായണൻ മാസ്റ്റർ, റസിയ വി വി എന്നിവർ സംസാരിച്ചു.  പെരിങ്ങോം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് പ്രൊഗ്രാം ഓഫീസർ പത്മജ എ പി  സർവ്വെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.   എൻഎസ്എസ് വളണ്ടിയർമാരെ ആറ് ബാച്ചുകൾ ആയി തിരിച്ച് ഗ്രാമപഞ്ചായത്ത് ജീവനക്കാരുടെ സഹായത്തോടെ  പെരിങ്ങോം ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ, സമീപത്തെ  വീടുകൾ, പൊതുസ്ഥാപനങ്ങൾ എന്നിവ  സർവ്വെ ചെയ്യുകയും പഞ്ചായത്ത് ഹാളിൽ അവതരണം നടത്തുകയും ചെയ്തു. സർവ്വെയിൽ കണ്ടെത്തിയ ഡാറ്റയെ അടിസ്ഥാനമാക്കി  ഒക്ടോബർ 2 വരെ നീണ്ടു നിൽക്കുന്ന പ്രൊജക്ട് ബീക്കൺ പ്രകാരം ഏറ്റെടുക്കേണ്ട വിവിധ വിവിധ പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് ഭരണ സമിതി കർമ്മ പദ്ധതി തയ്യാറാക്കി  നടപ്പാക്കുന്നതാണ്.