ലഹരിയല്ല ജീവിതം ജീവിതമാണ് ലഹരി എന്ന സന്ദേശം ഉയർത്തി മാനവ സ്നേഹത്തിൻറെ ഉറപ്പുള്ള കണ്ണികളായി അണിചേർന്നുകൊണ്ട് 26 ന് നടക്കുന്ന മെഗാ ശുചീകരണത്തിൻറെ തുടക്കത്തിൽ പെരിങ്ങോം ടൌണിൽ മനുഷ്യചങ്ങല തീർക്കുന്നു

പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്ത്

പെരിങ്ങോം വയക്കര ഗ്രാമ പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി...

ലളിത പി

പ്രസിഡൻ്റ്

കുഞ്ഞികൃഷ്ണന്‍ കെ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പ്രജിത കെ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മനോജ് കുമാര്‍ പി എന്‍

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ബീന വി വി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

പങ്കജാക്ഷന്‍ സി കെ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

പേര്                                                    : പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്ത്സ്ഥാപിതമായ വര്‍ഷം                 : 1955വില്ലേജുകള്‍                                    : പെരിങ്ങോം , പെരിന്തട്ട, വയക്കരജില്ലാ പഞ്ചായത്ത്                         : കണ്ണൂർബ്ലോക്ക് പഞ്ചായത്ത്                   ...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

കണ്ണൂർ ജില്ലയിലെ പയ്യന്നൂർ താലൂക്കിൽ സ്ഥിതിചെയ്യുന്ന പെരിങ്ങോം–വയക്കര ഗ്രാമപഞ്ചായത്ത് മലയോര മേഖലയുമായി ചേർന്നുനിൽക്കുന്ന ചരിത്രപരവും വികസനപരവുമായ പ്രാധാന്യമുള്ള പഞ്ചായത്താണ്. 1954-ൽ രൂപം കൊണ്ട പെരിങ്ങോം, വയക്കര പഞ്ചായത്തുകൾ 1967-ൽ ഏകീകരിച്ചാണ് ഇന്നത്തെ പഞ്ചായത്ത് നിലവിൽ വന്നത്. ജനകീയാസൂത്രണത്തിന്റെ വരവോടെ റോഡുകൾ, പാലങ്ങൾ, ഗതാഗത സൗകര്യങ്ങൾ, വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം തുടങ്ങിയ മേഖലകളിൽ വലിയ പുരോഗതി കൈവരിച്ചു. പൊതുജനങ്ങളുടെ ആവശ്യങ്ങളും സ്വപ്നങ്ങളും പരിഗണിച്ചുള്ള വികസന പ്രവർത്തനങ്ങൾ പഞ്ചായത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ മുന്നേറ്റത്തിന് വഴിയൊരുക്കി. ഇന്ന് പെരിങ്ങോം–വയക്കര ഗ്രാമപഞ്ചായത്ത് ഗ്രാമവികസനത്തിന്റെ മികച്ച മാതൃകകളിലൊന്നായി മാറിയിരിക്കുകയാണ്

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

September 24, 2026

ഓപ്പറേഷന്‍ തൂഫാന്‍- പെരിങ്ങോം ടൌണില്‍ മനുഷ്യചങ്ങല മനുഷ്യ ചങ്ങല

യുവതയുടെ ബോധമണ്ഡലത്തെ തളർത്താൻ ലഹരിയുടെ ചതിക്കുഴികൾ നമുക്ക് ചുറ്റിലുമായി എവിടെയൊക്കേയോ മറഞ്ഞിരിക്കുന്നു. നാടിൻറെ പ്രതീക്ഷയും ജീവിതത്തിൻറെ പ്രകാശവും, കുടുംബത്തിൻറെ അത്താണിയുമാകേണ്ട നമ്മുടെ യുവത്വത്തെ നോട്ടമിടുന്ന ലഹരി മാഫിയ നഗരങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് ചേക്കേറുന്നത് ഞെട്ടലോടെ നാം...

കൂടുതൽ വായിക്കുക